2010 ജൂൺ 7, തിങ്കളാഴ്‌ച

ellaavarkkum thimiram

ttp://www.youtube.com/watch?v=x0Fxo6xo5q0&feature=related

15 അഭിപ്രായങ്ങൾ:

  1. സുഹൃത്തേ,
    ലിങ്ക് ഓപൺ ആവുന്നില്ല. ഇത് കാട്ടാക്കടയുടെ കവിതയാണൊ? അതോ മറ്റെന്തെങ്കിലുമോ? ലിങ്ക് കൊടുത്തിരിക്കുന്നതിൽ എന്തോ അപാകതയുണ്ടെന്ന് തോന്നുന്നു. ശരിയാക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത..ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്. ഇത് ഞങ്ങളുമായി പങ്കുവെച്ചതിന്‌ ഒരുപാട് നന്ദി. മനോരാജ്, കവിത ഇവിടെ കേള്‍ക്കാം.
    എന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം. അതുകൊണ്ട്‌ നല്ലൊരു കവിത കേള്‍ക്കാന്‍ കഴിഞ്ഞു. മനസ്സ് നിറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  3. വായാടി തന്ന ലിങ്ക് വഴി പോകുമ്പോൾ കിട്ടുന്നുണ്ട്. എന്തോ സത്യവാന്റെ ലിങ്ക് വഴി പോയിട്ട് ഇപ്പോഴും ശരിയായില്ലാട്ടോ.. ങാ പോട്ടെ, സംഗതി കേട്ടല്ലോ. കാട്ടാക്കടയുടെ മനോഹരമായ കവിത തന്നെ കണ്ണട. അദ്ദേഹത്തിന്റെ രേണുകയുടെ വീഡിയോ ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  4. "രേണുക" ഇവിടെ കേള്‍‌ക്കാം കാട്ടാക്കടയുടെ കവിതയുടെ തീക്‌ഷ്ണത ഹോ! അത്‌ പറയാതിരിക്കാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  5. എന്‍റെ ബ്ലോഗിന്‍റെ മുറ്റത്തേക്ക് വന്നു പൂവില്ലാത്ത എന്‍റെ പൂക്കളത്തിലേക്ക് ഒരുപിടി പൂക്കള്‍ സമ്മാനിച്ച്‌
    അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി.
    തത്തമെ പൂച്ച ..പൂച്ച
    മനോരാജ്, എന്‍റെ എഴുത്തുകള്‍ എല്ലാം under Construction ആണ് ,അതുകൊണ്ടാണ് ചുമര്‍ ഇല്ലാത്തതു.
    അതുകൊണ്ടാണ് ഒരു സംഭാരത്തിന് പോലും ക്ഷണിക്കാത്തത്‌.

    മറുപടിഇല്ലാതാക്കൂ
  6. സുഹൃത്തേ,
    താങ്കളുടെ എഴുത്തുകൾ അണ്ടർ കൺസ്ട്രക്ഷൻ ആയി സൂക്ഷിക്കാനും പബ്ലിഷ് ചെയ്യാനും ഉള്ള അവകാശം താങ്കൾക്കുണ്ട്. ചുമരിന്റെ കാര്യം പറഞ്ഞ സമയത്ത് താങ്കളുടെ ബ്ലോഗിൽ ചുമർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരോ കമന്റുകളേയും വൈരാഗ്യബുദ്ധിയോടെ കാണാൻ ശ്രമിക്കരുത്. ഇവിടെ ഇഷ്ടമാകുന്നത് ഇഷ്ടമായെന്നും മറിച്ചും തുറന്ന് പറയും. അത് എന്റെ രീതി. അല്ലാതെ ഞാൻ ഒരിക്കലും കമന്റുകൾ പേർസണലൈസ് ചെയ്യാറില്ല. താങ്കൾ ഇപ്പോളും മറ്റെന്തോക്കെയോ മനസ്സിൽ വച്ച് പെരുമാറുന്നു. ഒ.കെ. അതൊക്കെ താങ്കളുടെ ഇഷ്ടം. താങ്കളുടെ രീതി. കൂടുതൽ പറയുന്നില്ല. പിന്നെ പണ്ട് കാലങ്ങളിൽ തണ്ണീർപന്തലുകളിൽ ക്ഷണിക്കപെടാതെ വിശന്ന് വരുന്നവർക്ക് കൊടുത്ത് തുടങ്ങിയ ഒരേർപ്പാടാണ് ഈ സംഭാരം. അത് കുടിക്കാൻ ചുമരൊന്നും വേണ്ട.. :)

    മറുപടിഇല്ലാതാക്കൂ
  7. വായാടീ രേണുക മനോഹരമാണ്. എത്ര കേട്ടാലും മതിവരാത്ത ഒരു കവിത. ആലാപനം കൊണ്ട് ഏറെ ഹൃദ്യവും.എന്റെ ഓർക്കൂട്ട് പ്രൊഫൈലിലെ വരികളും രേണുകയിലേതാണ്. കവിതയുടെ ഓഡിയോ എന്റെ കൈവശം ഉണ്ടായിരുന്നു. നന്ദി

    മറുപടിഇല്ലാതാക്കൂ
  8. മനോരാജെ,കമന്റുകളെ "വൈരാഗ്യ ബുദ്ധിയോടെ"കാണാന്‍
    ബ്ലോഗ്‌ ഒരു വൈരാഗ്യം തീര്‍ക്കാനുള്ള പ്ലാറ്റ് ഫോറം അല്ലല്ലോ..
    താങ്കള്‍ അങ്ങിനെയാണ് കാണുന്നതെങ്കില്‍ അതുമായി എനിക്ക്
    യോജിക്കാന്‍ പറ്റില്ല.
    "അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ " എന്ന് പറയുമ്പോള്‍ നിര്‍മാണത്തിലാണ്(എന്‍റെ സൃഷ്ടികള്‍ മുഴുവനായിട്ടില്ല ) എന്നാണ്
    ഞാന്‍ ഉദ്ദേശിച്ചത്.(ശശി തരൂരിന്‍റെ cattle class പ്രയോഗം വളച്ചൊടിച്ചു വിവാദം സൃഷ്‌ടിച്ച പൈതങ്ങളാണ് നമ്മള്‍ ).
    ഞാന്‍ അനിയനോട് വൈരാഗ്യം തീര്‍ക്കാന്‍ നമ്മള്‍ തമ്മില്‍ ബിസിനസ്‌ മത്സരം ഒന്നും ഇല്ലല്ലോ...!!!
    എഴുത്തുകാര്‍ ഒന്നും നെഗറ്റീവ് ആയി എടുക്കരുത് ..അതാണ്‌ താങ്കള്‍ക്കു പറ്റുന്നത് ,നിങ്ങളുടെ ശൈലി ആയിരിക്കാം.
    സംഭാരമേ നല്‍കാന്‍ പറ്റൂ,എനിക്ക് കോക്കോക്കോല തരാനുള്ള കഴിവില്ല.
    അനിയനെ പോലെ അല്ല , ഞാന്‍ ഒരു പാവം മനുഷ്യന്‍....

    മറുപടിഇല്ലാതാക്കൂ
  9. പൂക്കളത്തിലിട്ട പൂക്കള്‍ക്കൊരു വാട്ടം! ഏയ്! എനിക്ക് വെറുതെ തോന്നുന്നതായിരിക്കും. സത്യവാന്‍, ഞാനിപ്പോള്‍ കാട്ടാക്കടയുടെ ഫാനാണ്‌! "രക്തസാക്ഷികള്‍" എന്ന കവിത ഇതിനോടകം അന്‍പത് തവണയെങ്കിലും കേട്ടുക്കാണും...ഒരിക്കല്‍ കൂടി നന്ദി. ഇടയ്ക്ക് ആ വഴി വരിക.

    പിന്നെ, സംഭാരമെങ്കില്‍ സംഭാരം..ആര്‍ക്ക് വേണ്ടെങ്കിലും എനിക്ക് വേണം. വെറുതെ കിട്ടുന്നത് കളയുന്നതെന്തിനാ..:)

    മറുപടിഇല്ലാതാക്കൂ
  10. കണ്‍സ്ട്രക്ഷന്‍ നടക്കട്ടെ, വെയിറ്റാം :)

    മറുപടിഇല്ലാതാക്കൂ
  11. എന്താ ഒരു അനക്കവുമില്ലല്ലോ? കണ്‍സ്ട്രക്ഷന്‍ ഇതുവരെ തീര്‍ന്നില്ലേ? ഞങ്ങള്‍ ബൂലോകര്‍ ഇവിടെ വന്നു പോകുന്നുണ്ട്ട്ടോ..:)

    മറുപടിഇല്ലാതാക്കൂ
  12. എന്‍റെ ബ്ലോഗില്‍ എന്‍റെ സുഹൃത്തുക്കള്‍ വന്നു പോകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം...
    കുറെയായി പുതിയ വല്ല subject ഇടണം എന്ന് വിചാരിക്കുന്നു.
    തിരക്കുപിടിച്ച ജോലിത്തിരക്കും അതിനിടക്ക് ഒരു യാത്രയും എന്നുമുള്ള യാത്രയില്‍ നിന്നും വെത്യസ്തമായ(തീര്‍ഥയാത്ര എന്ന് വേണമെങ്കില്‍ പറയാം)
    ചെയ്തു.എഴുത്ത് തുടരണം എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.
    നന്ദി..

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ എന്‍റെ പൂച്ചകുട്ടിയെ വിവാധങ്ങളില്‍നിന്നും പിന്‍വലിച്ചു,ഇവിടെ എന്‍റെ ഔദ്യോകിക വസ്ത്രത്തില്‍ മുഖം പരിചയപെടുത്തട്ടെ.

    മറുപടിഇല്ലാതാക്കൂ